iffk

TOPICS COVERED

നാളെ തുടങ്ങുന്ന ഇരുപത്തിയൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഷബാന ആസ്മി മുഖ്യാതിഥിയാകും. നഗരത്തിലേയ്ക്കുളള സിനിമാ പ്രേമികളുടെ ഒഴുക്കു തുടങ്ങിയതോടെ കാഴ്ചയുടെ തലസ്ഥാനമാകുകയാണ് നഗരം.

ആ കാഴ്ചകളൊക്കെയും കണ്ണിലും മനസിലും ഒപ്പിയെടുക്കാന്‍ തോളില്‍ സഞ്ചിയും തൂക്കി സിനിമാപ്രേമികളുടെ വരവ് തുടങ്ങി. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനംചെയ്ത ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് ഉദ്ഘാടന ചിത്രം.1971ല്‍ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്‍ ബ്രസീല്‍ ഞെരിഞ്ഞമരുന്ന കാലം ചലച്ചിത്രത്തിലൂടെ ആവിഷ്കരിക്കുകയാണ്  വാള്‍ട്ടര്‍ സാലസ്.

ഗ്രാന്‍ഡ് ടൂര്‍, അനോറ, മീറ്റിങ് വിത്ത് ദി പോള്‍ പോട്ട് , ദി ഗേള്‍ വിത്ത്് ദി നീഡില്‍ എന്നീ പ്രശസ്ത ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.  15 തിയേറ്ററുകളിലായി  68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ ആസ്വദിക്കാം.-

ENGLISH SUMMARY:

Shabana azmi will attend as the chief guest at the IFFK inaugural-ceremony