keerthi-suresh-wed

നടി കീര്‍ത്തി സുരേഷും സുഹൃത്ത് ആന്‍റണി തട്ടിലും ഇന്ന് വിവാഹിതരാകും. ഗോവയില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം. കിറ്റി എന്നെഴുതിയ മേക്കപ്പ് ഗൗണുമായി ബ്രൈഡ് ടു ബി  ചടങ്ങുകള്‍ക്ക് തയ്യാറാവുന്നതിന്‍റെ ചിത്രം താരം ഇന്നലെ പങ്കുവച്ചിരുന്നു. 

keerthy-suresh

15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി കുറിച്ചിരുന്നു. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കീര്‍ത്തി മാധ്യമങ്ങളെ കാണുകയും ഗോവയില്‍ വച്ചാണ് വിവാഹമെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ദുബായ് ബേസ്ഡ് ബിസിനസുകാരനായ ആന്‍റണിക്ക് കൊച്ചിയില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുണ്ട്. 

keerthy-22

വരുണ്‍ ധവാനൊപ്പമുള്ള 'ബേബി ജോണ്‍' ആണ് കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. വാമിഖ ഗബ്ബിയും ജാക്ക് ഷ്റോഫും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സല്‍മാന്‍ഖാന്‍ അതിഥി വേഷത്തിലെത്തും. ക്രിസ്മസ് റിലീസായാകും ചിത്രം തിയറ്ററുകളിലെത്തുക. 

keerthy-menaka

നിര്‍മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും ഇളയ മകളായ കീര്‍ത്തി പ്രിയന്‍ ചിത്രമായ 'ഗീതാഞ്ജലി'യിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം തിരക്കേറിയ താരമായി. മഹാനടിയെന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Actress Keerthy Suresh and her friend Anthony Thattil will get married today. The marriage took place in Goa. Only close relatives and friends are invited to the ceremony.