ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു കാളിദാസ് ജയറാമിന്‍റേത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹത്തില്‍ മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് ജീവിതസഖിയാക്കിയത്. ഇപ്പോഴിതാ കാളിദാസ് - താരണി വിവാഹ റിസപ്‌ഷന്‍റെ ആഘോഷ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ആഘോഷ പരിപാടിയില്‍ ജയറാമും കുടുംബവും പഞ്ചാബി ഗാനത്തിന് മനോഹരമായ ചുവട് വയ്ക്കുന്നതും കാണാം. കാളിദാസും താരിണിയും പാട്ടിനൊപ്പം താളം പിടിക്കുമ്പോഴാണ് ഞെട്ടിച്ചുകൊണ്ട് ജയറാമിന്‍റെ എന്‍ട്രി.
പാട്ടിനൊപ്പം ആടിത്തിമിര്‍ക്കുകയാണ് ജയറാം. കാളിദാസും താരിണിയും ഒപ്പം നൃത്തം ചെയ്യുന്നുണ്ട്. ഒപ്പം പാര്‍വതിയും മാളവികയും നവനീതുമൊക്കെ നൃത്തം ചെയ്യുകയാണ്. കാളിദാസിന്‍റെ മുത്തശ്ശി പോലും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതാണ് മോനെ ശരിക്കും ‘തന്തവൈബ് ’ എന്ന പേരില്‍ വ്യാപകമായി ജയറാമിന്‍റെ തകര്‍പ്പന്‍ ഡാന്‍സ് പ്രചരിക്കുന്നുണ്ട്.