lacky-dq

ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ എന്ന സിനിമ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾ. വിശാഖപട്ടണം സെന്റ്. ആൻസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയത്. ബാഗെടുത്ത് ഹോസ്റ്റൽ മതി ചാടിക്കടന്ന് ഓടുന്ന വിദ്യാർഥികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 

‘ലക്കി ഭാസ്കർ’ സിനിമ കണ്ടുവെന്നും അതിലെ നായകനെ പോലെ പണം ഉണ്ടാക്കി, കാറും വീടുമൊക്കെ വാങ്ങാൻ കഴിയുന്ന അവസ്ഥയിലെത്തിയതിനു ശേഷമെ തിരിച്ചു വരൂ എന്നാണ് സുഹൃത്തുക്കളോട് ഇവർ പറഞ്ഞത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് ഇത്തരത്തിൽ സ്കൂൾ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയത്. ഇവർക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.

ദുല്‍ഖര്‍ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്‍കര്‍, വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 1980-1990 കാലഘട്ടത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. 

ENGLISH SUMMARY:

Four ninth-grade students from St. Ann’s High School in Andhra Pradesh’s Visakhapatnam have gone missing after reportedly being inspired by the hit film Lucky Bhaskar, starring Dulquer Salmaan. The students, identified as Bodapati Charan Teja, Gudala Raghu, Nakkala Kira Kumar, and Kartik, all boarded in a hostel under the Maharani Peta police station limits, disappeared on Monday morning.