aju-varghese-viral

TOPICS COVERED

താരങ്ങളെ കാണുമ്പോള്‍ സെല്‍ഫി എടുക്കാന്‍ ആരാധകര്‍ തിരക്ക് പിടിക്കുന്നത് നമ്മള്‍ കാണാറുണ്ട്. ചില താരങ്ങള്‍ സെല്‍ഫി എടുക്കാന്‍ നിന്ന് കൊടുക്കുമ്പോള്‍ ചിലര്‍ അനിഷ്ടം പ്രകടിപ്പിച്ച് പോകാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സൈബറിടത്ത് വൈറല്‍ നടന്‍ അജു വര്‍ഗീസിന്‍റെ അടുത്ത് ഒരു സെല്‍ഫി ചോദിച്ച് വന്ന ആരാധകനും അയാളോടുള്ള അജുവിന്‍റെ സമീപനവുമാണ്. 

ഒരു ചടങ്ങില്‍    പ്രധാന താരങ്ങളുടെ ഇരിപ്പിടത്ത് ഇരിക്കുകയാണ് അജു വര്‍ഗീസ് , അപ്പോളാണ് ഒരാള്‍ ചേട്ടാ ഒരു സെല്‍ഫി എടുത്തോട്ടെയെന്ന് ചോദിച്ച് രംഗത്ത് എത്തുന്നത്. അയാള്‍ സെല്‍ഫി എടുക്കാന്‍ നോക്കിയിട്ട് ശരിയാകാതെ ആയതോടെ അജു തൊട്ടടുത്ത സീറ്റില്‍ പിടിച്ച് ഇരുത്തി സെല്‍ഫി എടുത്ത് വിട്ടു. അജുവിന്‍റെ ഈ നടപടി താരങ്ങള്‍ കണ്ടുപഠിക്കണമെന്നും, അജു മാതൃകയാണെന്നുമാണ് കമന്‍റുകള്‍.

ENGLISH SUMMARY:

aju varghese viral facebook selfi video