എറണാകുളത്തെ പ്രമുഖ തിയറ്ററില്‍ രാവിലെ പുഷ്പ2 സിനിമ കാണുവാന്‍ പോയവര്‍ ‘പുഷ്പ ഫയറാടാ..താഴത്തില്ലടാ..’ എന്നൊക്കെ പറഞ്ഞ് അലറി നടക്കുന്ന യുവാവിനെ കണ്ട് അമ്പരന്നു. പുഷ്പയിലെ അല്ലുവിനെ പോലെ വേഷം ധരിച്ചും ഡയലോഗ് പറഞ്ഞു നടക്കുന്ന ഇയാളെ കൗതുകത്തോടെയാണ് ആളുകള്‍ നോക്കുന്നത്. പുഷ്പ്പൻ അണ്ണൻ തിയേറ്ററിൽ വന്നപ്പോൾ എന്ന പേരിലാണ് ഇയാളുടെ വിഡിയോ പ്രചരിക്കുന്നത്.Read More :തിയറ്ററിലെ അണ്ണന്‍മാര്‍ക്ക് പുതിയ എതിരാളി; ഇത് ‘കങ്കുവ അണ്ണന്‍’
ഓരോ സിനിമ കഴിയുമ്പോളും കേരളത്തിൽ ഓരോ കോമാളികൾ ജനിക്കുന്നുവെന്നും, നമ്മുടെ നാട്ടിലും ഇങ്ങനെ കോലം കെട്ടുന്ന ചിലരെന്നും കമന്‍റുകളുണ്ട്. അതേ സമയം ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം.
രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.