rifle-club

ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിള്‍ ക്ലബി'ന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു റൈഫിൾ ക്ലബിൽ നടക്കുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുന്ന ട്രെയിലർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിട്ടുണ്ട്. ഉദ്വേഗതയും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ചിത്രം തിയേറ്ററുകളിൽ കാണാനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.ഒ.പി.എം സിനിമാസിനു വേണ്ടി ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരനും ശ്യാം പുഷ്കരനും സുഹാസും ചേർന്നാണ്. ‘മായാനദി'ക്ക് ശേഷം ആഷിഖ് അബുവും ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും റെക്സ് വിജയനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഹനുമാൻകൈൻഡ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഒപ്പം വിജയരാഘവൻ, റാഫി, സെന്ന ഹെഗ്‌ഡെ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, നിയാസ് മുസലിയാർ, സജീവ് കുമാർ, പിരമൾ ഷായിസ്, കിരൺ പീതാംബരൻ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ് ഉൾപ്പടെയുള്ളവരും ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് റെക്സ് വിജയനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് 'റൈഫിൾ ക്ലബി'ന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. അബിദ് അബുവും അഗസ്റ്റിൻ ജോർജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ENGLISH SUMMARY:

A house full of hunters and the unexpected events in their lives. The startling trailer for Aashiq Abu's much-anticipated film 'Rifle Club' is out, offering audiences a glimpse of its fiery characters, blood-soaked action sequences, and captivating drama. Set for release on 19 December, the film promises to add grandeur and colour to the festive Christmas season.

Google News Logo Follow Us on Google News