ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതില്‍ മലയാളത്തില്‍ മഞ്ജു വാര്യര്‍ കഴിഞ്ഞേ മറ്റ് നായികമാരുള്ളൂ. 40കളിലും 30കളുടെ ചെറുപ്പമാണ് മഞ്ജുവിന്. താരം പങ്കുവക്കുന്ന ഫോട്ടോകളും വിഡിയോകളും വൈറലാണ്. ഇപ്പോഴിതാ ജിമ്മില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ചേര്‍ച്ച് ഒരു വിഡിയോ ആക്കിയിരിക്കുകയാണ് താരം.
വിഡിയോക്ക് പിന്നാലെ രസകരമായ കമന്‍റുകളുമായി ആരാധകരുമെത്തി. 'പവർ ഗേൾ, ഫിറ്റ്നസ് ലെവൽ' എന്നാണ് അന്‍സര്‍ കമന്‍റ് ചെയ്തത്. ലവ് ഇമോജിയും ഫയര്‍ ഇമോജിയും കൊണ്ട് ആരാധകര്‍ കമന്‍റ് ബോക്സ് നിറച്ചു.
രജനികാന്ത് നായകനായ വേട്ടയനാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മഞ്ജു വാര്യര്‍ ചിത്രം. ടി.ജെ.ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്തത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, സാബു മോന്‍, റിതിക സിങ്, റാണ ദഗ്ഗുബാട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എമ്പുരാന്‍, വിടുതലൈ പാര്‍ട്ട് 2 എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മഞ്ജുവിന്‍റെ മറ്റ് ചിത്രങ്ങള്‍.