gopura

ആരാധകരേറെയുള്ള മിനിസ്ക്രീന്‍ താരങ്ങളാണ് ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. പതിവായി യൂട്യൂബ് വിഡിയോകള്‍ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരെ ഇവര്‍ അറിയിക്കാറുണ്ട്. ജി.പിയും ഗോപികയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ്. പുത്തന്‍ ഫ്ലാറ്റിന്‍റെ വിശേഷങ്ങളാണ് ഇരുവര്‍ക്കും പറയാനുണ്ടായിരുന്നത്. 

കൊച്ചി മറൈൻഡ്രൈവിൽ ഒരു ആഡംബര ഫ്ലാറ്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. വിവാഹനിശ്ചയത്തിന്‍റെ ഒന്നാം വാർഷികത്തിലാണ് പുതിയ ഫ്ലാറ്റ് ജി.പിയും ഗോപികകയും വാങ്ങിയിരിക്കുന്നത് എന്ന കൗതുകവുമുണ്ട്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയുമുണ്ടാകണം എന്ന കുറിപ്പിനൊപ്പമാണ് ഫ്ലാറ്റിലെ പാലുകാച്ചല്‍ ചടങ്ങിന്‍റെ വിഡിയോ ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. 

‘ഗോപുര’ എന്നാണ് പുതിയ ഫ്ലാറ്റിന് ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. ഗോവിന്ദ്, ഗോപിക എന്നീ പേരുകൾ കൂട്ടിച്ചേർത്താണ് വീടിന് പേരിട്ടത് എന്ന് ഇരുവരും പറയുന്നു. ഇവരുടെ പുത്തന്‍ വിശേഷം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ENGLISH SUMMARY: