bala-kokila-wife

കഴിഞ്ഞ ദിവസം നടന്‍ ബാല വീണ്ടും വിവാഹിതനായിരുന്നു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങ്. ബാലയുടെ മാമന്റെ മകൾ കോകിലയെയാണ് ബാല മിന്നുചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിനു സാക്ഷ്യം വഹിച്ചത്.

bala-kokila

കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് പറയുകയാണ് കോകില ഇപ്പോൾ. 'ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും. നാൻ ചെന്നൈയില താ ഇരിന്തെ. അതിനാല ഇങ്ക നടക്കിറ എതവും എനിക്ക് തെരിയാത്. ഇങ്ക വന്തതിക്ക് അപ്പുറം താ മട്ര് വിഷയത്തെ പത്തിയെല്ലാം പുരിഞ്ചത്. അവരെ പത്തി നാൻ വീട്ടിലെ ഡയറി കൂടെ എഴുതി വച്ചിരിക്ക്  (കുട്ടിക്കാലം മുതൽ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാൻ എഴുതി വച്ചിട്ടുണ്ട് വീട്ടിൽ), എന്നാണ് കോകില പറഞ്ഞത്. 

bala-wedding

താന്‍ വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതായി ദിവസങ്ങള്‍ക്കു മുന്‍പാണ് നടന്‍ ബാല പറഞ്ഞത്. വധു ആരാണെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ ഒരിക്കലും വരരുതെന്നും താരം പറഞ്ഞു. തന്‍റെ 250 കോടി സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്വത്ത് ആര്‍ക്ക് കൊടുക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും തനിക്ക് പലരില്‍ നിന്നും ഭീഷണിയുണ്ടെന്നും താരം പറഞ്ഞു.

ENGLISH SUMMARY:

Actor Bala tied the knot with his relative Kokila here on Wednesday.The wedding took place at the Pavakulam temple at Kaloor here in the morning. His family members and close relatives attended the ceremony.