cheenithala-surya

തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി എയർപോർട്ടിൽ വെച്ചാണ് ചെന്നിത്തല നടനെ കണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 'ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്‍റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ, സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവെച്ചു,' രമേശ് ചെന്നിത്തല കുറിച്ചു.

കങ്കുവ എന്ന  പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായാണ് സൂര്യ ഡൽഹിയിലെത്തിയത്. ചിത്രം നവംബർ 14 ന് തിറ്ററുകളിലെത്തും. രണ്ട്‌ ഗെറ്റപ്പിലാണ് ചിത്രത്തിൽ സൂര്യയെത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാണിയാണ്.

ENGLISH SUMMARY:

Ramesh Chennithala shares the pic with Actor Suriya