
അന്തരിച്ച നടൻ ടി.പി. മാധവനെ അവസാനമായി കാണാൻ പൊതുദർശന വേദിയിലെത്തി മകളും മകനും. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വർഷങ്ങളായി അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാംഗങ്ങളും. തിരുവനന്തപുരത്തെ പൊതുദർശന വേദിയിലേക്കാണ് ഇവരെത്തിയത്. ടി.പി. മാധവന്‍റെ സഹോദരങ്ങളും വേദിയിലെത്തി. Also Read : ‘എനിക്ക് ലാലിനെ കാണണമെന്നുണ്ട് മോനെ..; എന്നെ കാണാന്‍ ഇവിടെ ആര് വരാനാ..; നൊമ്പരമായി ടി.പി മാധവന്‍
വളരെ ചെറുപ്പത്തിലേ കുടുംബജീവിതത്തോടു വിട പറയേണ്ടി വന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്‍റെ ഭാര്യയ്‌ക്ക് ഇഷ്‌ടമായിരുന്നില്ല അതുകൊണ്ട് എന്‍റെ ജീവിതത്തിൽ നിന്ന് ഏകപക്ഷീയമായി അവർ ഇറങ്ങിപ്പോയി. ഞാൻ തിരിച്ചുവിളിക്കാനും പോയില്ല. കുടുംബത്തെക്കുറിച്ചുള്ള ചോദ്യത്തിന് ടി.പി മാധവൻ മുൻപു പങ്കുവച്ച മറുപടി ഇങ്ങനെയായിരുന്നു. മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടൻ ടി.പി മാധവൻ അശരരണര്‍ക്ക് തണലായ് മാറിയ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. 'അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ്, മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.1975-ല്‍ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തെത്തുന്നത്.