image:facebook.com/SalimKumarOfficialPage
'ആയുസിന്‍റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം' പിറന്നാള്‍ ദിനത്തില്‍ നടന്‍ സലിം കുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വൈകാരികമായ കുറിപ്പിെല വരികളാണ്. പുട്ടിന് പീരയെന്നോണം ചിരിയിടുന്ന സലീം കുമാറിനെ വിളിച്ചു. തല്‍ക്കാലം ആരെയും നേരില്‍ കാണാനില്ലെന്ന് മറുപടി. സംസാരം ഫോണില്‍ ആകാമെന്നും.
പിറന്നാള്‍ ദിനത്തില്‍ ഇത്തരമൊരു വൈകാരികമായ കുറിപ്പ് പങ്കുവയ്ക്കമെന്ന് തോന്നിയതെന്തുകൊണ്ടാണ് ?
'ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം' പിറന്നാള്‍ ദിനത്തില്‍ നടന്‍ സലിം കുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വൈകാരികമായ കുറിപ്പിെല വരികളാണ്. പുട്ടിന് പീരയെന്നോണം ചിരിയിടുന്ന സലീം കുമാറിനെ വിളിച്ചു. തല്‍ക്കാലം ആരെയും നേരില്‍ കാണാനില്ലെന്ന് മറുപടി. സംസാരം ഫോണില്‍ ആകാമെന്നും.
പിറന്നാള്‍ ദിനത്തില്‍ ഇത്തരമൊരു വൈകാരികമായ കുറിപ്പ് പങ്കുവയ്ക്കമെന്ന് തോന്നിയതെന്തുകൊണ്ടാണ് ?
പിറന്നാള്‍ ഒരു വൈകാരിക മുഹൂര്‍ത്തമാണ്. ഒരു വയസുകൂടി നമുക്ക് കൂടുകയാണ്. 54 കഴിഞ്ഞ് ഞാനിപ്പോള്‍ അമ്പത്തിയഞ്ചാമത്തെ വയസിലേക്ക് യാത്ര തുടരുകയാണ്. 50 വയസുകഴിഞ്ഞാല്‍ വാര്‍ധക്യമായി എന്നാണ് പറയുന്നത്. അപ്പോള്‍ മരണത്തിലേക്കുള്ള യാത്രയില്‍...മരണത്തിന്റെ നിഴലില്‍ തന്നെയാണ്....ഞാന്‍ മാത്രമല്ല....എല്ലാവരും. അതല്ലേ ഈ വാര്‍ധക്യത്തില്‍ ആളുകള്‍ കാശിക്ക് പോകുന്നതും സന്യാസ ജീവിതത്തിലേക്കൊക്കെ പോകാന്‍ ആഗ്രഹിക്കുന്നതും. മരണഭീതിതന്നെയാണ് അല്ലാതെ വേറെയൊന്നുമല്ല. അതാണീ വാനപ്രസ്ഥത്തിലേക്കൊക്കെ ആളുകള്‍ കടക്കുന്നത്. എല്ലാവരെയും പോലെ എനിക്കുമുണ്ട് അത്തരം ചിന്തകള്‍.അതുകൊണ്ടാണ് ഇത്തരമൊരു വൈകാരികമായ കുറിപ്പ് ഞാനിട്ടത്.
പക്ഷെ ജീവിതത്തെ പോസിറ്റീവായി കാണണം......ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍... എന്നൊക്കെയല്ല പക്ഷെ നാം എപ്പോഴും പറയാറ്?
ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍... എന്നൊക്കെ പറയാമെന്ന് മാത്രമേയുള്ളു. അതൊരിക്കലും പ്രാവര്‍ത്തികമാക്കാന്‍ പറ്റുകയില്ല. നമ്മള്‍ സത്യത്തെ മനസിലാക്കുക. അങ്ങനെ മനസിലാക്കുമ്പോഴെ നമുക്ക് അന്യരോട് കുറച്ച് ദയയും കാരുണ്യവുമൊക്കെ വരുകയുള്ളു. ഞാന്‍ മാത്രം...എനിക്ക് മാത്രം ഈ ഭൂമിയില്‍ ജീവിച്ചാല്‍ മതിയെന്ന അഹങ്കാരത്തിന്റെ പുത്രന്മാരാണ് ഈ ചതിയും വഞ്ചനയുമൊക്കെ. അല്ലാതെ സ്നേഹത്തോടെ ജീവിക്കണമെങ്കില്‍ നമ്മളീ മണ്ണില്‍നിന്ന് ഒരിക്കല്‍ പോകുെമന്നുള്ള ഒരു വിശ്വാസമുണ്ടെങ്കില്‍ മാത്രമെ സഹജീവികളെ ദ്രോഹിക്കാതിരിക്കാനുള്ള മനസ്ഥിതി ഉണ്ടാവുകയുള്ളു. മരണഭയമുള്ളവനാണ് യഥാര്‍ഥ മനുഷ്യന്‍. അവനൊരിക്കലും തിന്മ ചെയ്യാന്‍ പറ്റില്ല. അന്യരുടെ ദുഃഖങ്ങള്‍ കാണാന്‍ കഴിയില്ല. അങ്ങനെയുള്ള നല്ല മനുഷ്യനാണ് ഞാനെന്ന് വിശ്വസിക്കുന്നു. എനിക്കറിയില്ല. മാര്‍ക്കിടേണ്ടത് മറ്റുള്ളവരാണ്. ഞാന്‍ ഒരാള്‍ക്കും ഉപദ്രവം എല്‍പിക്കാത്ത മനുഷ്യനാണെന്ന് വിശ്വസിക്കുന്നു അപ്പോള്‍ ഈ വൈകാരികതയൊക്കെ എന്റെ കൂടപ്പിറപ്പ് തന്നെയാണ്.
ആരോഗ്യം നോക്കുന്നുണ്ടല്ലോ അല്ലേ?
ആരോഗ്യം ഞാനായിട്ട് നോക്കേണ്ട കാര്യമില്ലല്ലോ. അത് ആരോഗ്യം തന്നെ നോക്കിക്കോളും...ഹഹഹ.
അല്ല പിറന്നാള്‍ കുറിപ്പില്‍ അത്തരം ചില ആശങ്കകളൊക്കെ പറയുന്നതുകൊണ്ട് ഞാന്‍ ചോദിച്ചതാണ്
അസുഖങ്ങളുണ്ടാകാം. ദ്വാരമുള്ള വഞ്ചിയിലൂടെയാണ് എല്ലാവരും യാത്രചെയ്യുന്നത്. ഞാനിട്ട പോസ്റ്റ് എല്ലാവര്‍ക്കുമുള്ളതാണ്. നമ്മളൊക്കെ ഈ തുള വീണ വഞ്ചിയിലെ യാത്രക്കാരാണ്. പൂര്‍ണ ആരോഗ്യമുള്ളവരൊക്കെയുണ്ടാകും. ഞാനാ പോസ്റ്റില്‍ പറഞ്ഞതുപോെല ഒരു ചുഴി രൂപപ്പെടുന്നുണ്ട്. ആ ചുഴിയില്‍ അകപ്പെടും. ഒരു സംശയവുമില്ലാത്ത കാര്യമാണ്. എല്ലാവര്‍ക്കും ചുഴിയുണ്ട്. കുറച്ച് നീങ്ങിയും അടുത്തുമെന്നൊക്കെ വ്യത്യാസമേയുള്ളു. അപ്പോള്‍ ഞാനിപ്പോള്‍ ചാവാന്‍ പോകേണ് എന്നൊന്നും ആ പോസ്റ്റുകൊണ്ട് അര്‍ഥമാക്കേണ്ട.
സ്റ്റേ ഹെല്‍ത്തി ...ദീര്‍ഘായുസ്സോടെ ഇരിക്കട്ടെ എന്നൊക്കെയാണ് പിറന്നാള്‍ദിനത്തില്‍ നാം ആശംസിക്കാറ്. അങ്ങനെ ആശംസിക്കുന്നു...
അങ്ങനെ പ്രാര്‍ഥിച്ചതില്‍ സന്തോഷം....ഹഹഹ
പുതിയ സിനിമ ഏതൊക്കെയാണ് ?
'ബ്ബബ്ബബ്ബ'...യാണ്. ഞാനിപ്പോള്‍ അധികം സിനിമ ചെയ്യാറില്ല. അവര്‍ നിര്‍ബന്ധിച്ചതിന്റെ പേരിലാണ് ബ്ബബ്ബബ്ബ. എനിക്ക് നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടുണ്ട്. എങ്കിലും ഞാന്‍ തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ. ആ ചുഴിയില്‍ അകപ്പെടും മുന്‍പ് ഞാന്‍ തിരിച്ചുവരും.....ഹഹഹ!