Image credit: Facebook/beenaanotonyonline, MinuMariamactress
മിനു മുനീർ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടി ബീന ആന്‍റണി. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും കേസ് കൊടുക്കുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ ബീന ആന്‍റണി പ്രതികരിച്ചു. 33 വർഷമായി ഇൻഡസ്ട്രിയിൽ ഉള്ള ആളാണ്, ഇത്രയും വർഷം ഒരു ജോലിയുമില്ലാതെ നിന്നിട്ടില്ല. വേറെ എന്തെങ്കിലും വഴികളിൽ കൂടിയൊക്കെ എന്‍റെ കുടുംബം പോറ്റേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ലെന്നും ബീന ആന്‍റണി പറഞ്ഞു.
Also Read: ഈ പറയുന്ന ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാറില്ല; പ്രതികരിച്ച് പ്രയാഗ
ബീന ആന്‍റണിയുടെ ഭർത്താവ് മനോജിന്‍റെ വിഡിയോയ്ക്ക് മറുപടിയായാണ് മിനു മുനീർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. 'സ്വന്തം കണ്ണിൽ തടി കിടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നോക്കുന്നു' എന്നാണ് മിനു മുനീർ മനോജിനെതിരെ പറഞ്ഞത്. മനോജിന്‍റെ ഭാര്യയെ പറ്റി അറിയാവുന്ന കാര്യങ്ങൾ ഇവിടെ പറയുന്നില്ല, വേണമെങ്കിൽ വീഡിയോ ഇടാം എന്നും മിനുവിന്‍റെ കുറിപ്പിലുണ്ട് ഇതിനാണ് ബീന ആന്‍റണി മറുപടി പറഞ്ഞത്.
Also Read: പ്രയാഗയ്ക്കും ശ്രീനാഥിനും ഓം പ്രകാശിനെ നേരിട്ടറിയില്ല?; വന്നത് പാര്‍ട്ടിക്ക്; കൊണ്ടുവന്നത്?
നടി ആയിട്ട് അറിയപ്പെടാനായി എനിക്കൊരു പിന്നാമ്പുറക്കഥകളും പറയേണ്ടി വന്നിട്ടില്ലെന്ന് ബീനാ ആന്റണി പറഞ്ഞു. നടി എന്ന നിലയിൽ വളരെ അഭിമാനത്തോടെയാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. അതല്ലാതെ എന്നെ പറ്റി പറഞ്ഞ ഈ ടീമിനെ പിന്നാമ്പുറക്കഥകൾ പറഞ്ഞ് ആർട്ടിസ്റ്റ് ആയ ആളല്ല ഞാനെന്നും വിഡിയോയിൽ പറയുന്നു. അവരുടെ ഇതുവരെയുള്ള ജീവിതരീതികൾ ഒക്കെ അങ്ങനെ ആയിരിക്കും. പക്ഷേ എന്നെ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ കേസുമായിട്ട് മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. അവർ എന്ത് അർത്ഥത്തിൽ എന്നെ അങ്ങനെ പറഞ്ഞു എന്നുള്ളത് എനിക്കറിയണം. എനിക്ക് അത് തെളിയിച്ചേ പറ്റുള്ളൂ. അവർക്കെതിരെ കേസ് കൊടുക്കുകയാണെന്നും ബീന ആന്‍റണി വ്യക്തമാക്കി.
ദൈവാനുഗ്രഹം കൊണ്ട് എനിക്ക് ഇപ്പോഴും വർക്ക് കിട്ടുന്നുണ്ട്. ഇതിന്‍റെ ഇടയിൽ നിന്ന് ഞാൻ എന്തിന് വേറെ കുറുക്കുവഴികളിൽ കൂടി എന്റെ കുടുംബത്തെ നോക്കണം. അത്രയേറെ വർക്കുകളും പ്രോഗ്രാമുകളും ഷോകളും ഒക്കെ ആയിട്ട് ഞാൻ നല്ല അന്തസ്സോടെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. ഒരു മോശം വഴിയിലും പോയിട്ട് ജീവിക്കേണ്ട ഗതികേട് എനിക്ക് ദൈവം വരുത്തിയിട്ടില്ല. എന്‍റെ പേരെടുത്ത് പലരും പലതും കുരച്ചിട്ടുണ്ട് അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ഏത് ഞരമ്പുകൾ പറഞ്ഞാലും എനിക്കൊന്നുമില്ല. എന്നെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടെന്ന് എനിക്കറിയാം. എനിക്ക് നിങ്ങൾ തരുന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ബാക്കി ആര് എവിടെ കിടന്ന് എന്ത് കുരച്ചാലും എനിക്ക് ഒരു വിഷയവുമില്ല. എന്‍റെ കുടുംബം എനിക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ടെന്നും ബീന ആന്‍റണി പറഞ്ഞു.