സീരിയല്‍ താരം പ്രേം ജേക്കബുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ സൈബറിടത്ത് വൈറലായിരുന്നു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് ഏറെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സ്വാസിക സീരിയസ് ആയി തന്നെ പറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ് പ്രേം ഇപ്പോള്‍. സ്വാസിക രാവിലെ എഴുന്നേറ്റ് തന്റെ കാല്‍ തൊട്ടുതൊഴാറുണ്ട് എന്നാണ് പ്രേം പറയുന്നു. താന്‍ ഇതുപോലെ തന്നെ തിരിച്ച് ചെയ്യുമെന്നും പ്രേം പറയുന്നു.
Also Read : ബ്യൂട്ടി ക്വീന്‍ ആയി സ്വാസിക; നൈസ് എന്ന് ഭര്‍ത്താവ് പ്രേം
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് പ്രേമിനോട് ചോദിച്ചപ്പോഴായിരുന്നു മറുപടി. ‘സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൻ പിന്നെ ദേഷ്യമാണ്’, എന്ന് പ്രേം പറയുന്നു.
ഇതിന് എന്റെ ഒരു വിശ്വാസവും ഇഷ്ടവുമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അതിൽ നിന്നും മാറില്ല, എന്നാണ് സ്വാസിക മറുപടി നൽകിയത്. തന്നെ കിച്ചണിൽ കേറാൻ സമ്മതിക്കില്ലെന്നും അഥവാ കയറിയാൽ അവിടെ പോയിരിക്ക് ഞാൻ വെള്ളം കൊണ്ടുവരാം എന്നൊക്കെ പറയുമെന്നും പ്രേം പറയുന്നു.