മകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി അമല പോള്‍. ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അമല മകന്‍റെ മുഖം വെളിപ്പെടുത്തിയത്. കായല്‍ പശ്ചാത്തലത്തില്‍ ഭര്‍ത്താവ് ജഗദിനും മകനുമൊപ്പം ഓണവസ്ത്രങ്ങളണിഞ്ഞ് ബോട്ടിലിരിക്കുന്ന ചിത്രങ്ങള്‍ അമല തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവിട്ടത്. ഒപ്പം മലയാളികള്‍ക്ക് താരം ഓണാശംസകളും നേര്‍ന്നു.
ചുവപ്പും ഗോള്‍ഡന്‍ കസവും വരുന്ന സെറ്റ് സാരിയാണ് അമലയുടെ വേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള പോള്‍ക്ക ഡോട്ട് ഡിസൈന്‍ വരുന്ന ബ്ലൗസാണ് സാരിയുടെ ഹൈലൈറ്റ്. പരമ്പരാഗത കേരള സാരിയുടെ തനിമ നഷ്ടപ്പെടാതെ ഡിസൈന്‍ ചെയ്തിരിക്കുന്ന സാരിക്ക് അനുയോജ്യമാം വിധമാണ് ഭര്‍ത്താവിനും കുഞ്ഞിനുമുളള വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഗോള്‍ഡന്‍ നിറവും ചുവപ്പും കലര്‍ന്ന ഷര്‍ട്ടും കസവ് മുണ്ടുമാണ് ജഗദിന്റെ വേഷം. 3 മാസം പ്രായമുളള കുഞ്ഞിന് ഇതേ കളര്‍ പാറ്റേണിലുളള കുഞ്ഞുമുണ്ടാണ് ധരിപ്പിച്ചിരിക്കുന്നത്. കുഞ്ഞ് പിറന്ന ശേഷം ഇതാദ്യമായാണ് അമല കുഞ്ഞിന്‍റെ മുഖം ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇളൈയെന്നാണ് അമല കുഞ്ഞിന്‍റെ പേര് കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇളൈയ് ഡയറീസ് എന്ന ഹാഷ് ടാഗോടുകൂടിയാണ് മൂവരുമൊന്നിച്ചുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നതും.
ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മൂവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്. കുഞ്ഞിനെ പരിചയപ്പെടുത്തിയ അമലയ്ക്ക് നന്ദി പറയാനും ആരാധകരില്‍ ചിലര്‍ മടിച്ചില്ല. ജിക്ക്‌സണ്‍ ഫ്രാന്‍സിസാണ് പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യലിടത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം.