petta-rap

TOPICS COVERED

തമിഴ് നടൻ പ്രഭുദേവയും വേദികയും സണ്ണി ലിയോണിയും ഒരുമിക്കുന്ന പേട്ട റാപ്പ് തീയറ്ററുകളിലേക്ക്. ഒരു മുഴുനീള എന്റർടൈൻമെന്‍റ് ചിത്രം എന്നാണ് സൂചന. കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ പ്രഭുദേവയും സണ്ണി ലിയോണിയും അണിയറ പ്രവർത്തകരും പങ്കെടുത്തു.

ഡാൻസ് മാസ്റ്റർ പ്രഭുദേവയുടെ കിടിലൻ നൃത്തരംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റൊമാൻസിനും ആക്ഷനും സംഗീതത്തിനും ആണ് പ്രാധാന്യം. എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ്. പ്രഭുദേവയുടെ നായികയായി എത്തുന്നത് വേദിക. അറിലേറെ ഗാനങ്ങൾ ചിത്രത്തിലുണ്ട്. സണ്ണി ലിയോണി ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും കഥാപാത്രത്തിന്റെ വിവരങ്ങൾ സസ്പെൻസ് ആണ്. ചിത്രത്തിന്റെ കഥയും മറ്റു കഥാപാത്രങ്ങളെക്കുറിച്ചുമുള്ള സൂചനകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.  ചിത്രം ഈ മാസം 27ന് തിയേറ്ററുകളിൽ എത്തും

ENGLISH SUMMARY:

Petta rap movie will be released soon