sameera-reddy

ഫോട്ടോ: പിടിഐ(ഫയല്‍)

TOPICS COVERED

ഷോപ്പിങ്ങില്‍ വലിയ താത്പര്യം ഉള്ളവര്‍ നമുക്ക് ചുറ്റും നിരവധിയുണ്ട്. കണക്കില്ലാതെ പണം ഷോപ്പിങ്ങിനായി ചെലവാക്കുന്നവര്‍. എന്നാല്‍ 23 ലക്ഷം രൂപ ഷോപ്പിങ്ങിനായി ചെലവഴിച്ചെന്ന് കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. അതും ഒരു ദിവസം കൊണ്ട്. നടി സമീറ റെഡ്ഡിയാണ് ഒരു ദിവസം 23 ലക്ഷം രൂപയുടെ ഷോപ്പിങ് നടത്തിയതിനെ കുറിച്ച് പറഞ്ഞെത്തുന്നത്. 

ദുബായിലെ ഒരു ഷോപ്പിങ് മാളിലായിരുന്നു ഈ 23 ലക്ഷം രൂപയുടെ ഷോപ്പിങ്. പഴ്സണല്‍ ഷോപ്പര്‍മാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്രയും തുക ചിലവായത് എന്നാണ് സമീറ റെഡ്ഡിയുടെ വാക്കുകള്‍. ഞാനിപ്പോള്‍ ഈ പഴ്സണല്‍ ഷോപ്പര്‍മാരില്‍ നിന്ന് അകന്നാണ് നടക്കുന്നത്, സമീറ പറയുന്നു. 

പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപദേശവും സമീറ നല്‍കുന്നുണ്ട്. എസ്ഐപിയിലൂടെ നിക്ഷേപിക്കാനാണ് സമീറ പറയുന്നത്. വിപണിയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ബാധിക്കില്ല എന്നതാണ് ഇതിന് കാരണമായി സമീറ പറയുന്നത്. 2002ലാണ് സമീറ ഹിന്ദി സിനിമയിലേക്ക് എത്തുന്നത്. മെയ്നേ ദില്‍ തുജ്കോ ദിയ ആയിരുന്നു ആദ്യ ചിത്രം. 2003ല്‍ ദര്‍ന മന ഹയിലും 2006ല്‍ അശോകിലു 2008ല്‍ റേസിലും അഭിനയിച്ചു. തമിഴിലും മലയാളത്തിലും സമീറ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിരുന്നു.

ENGLISH SUMMARY:

Actress Sameera Reddy talks about shopping worth 23 lakh rupees in one day.