മോഹൻലാലും സുരേഷ് ഗോപിയുമെല്ലാം എന്തിനാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതെന്ന് നടി കസ്തൂരി. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുമ്പോൾ ആണ് ആളുകൾക്ക് സംശയമുണ്ടാകുക. സിനിമയിലെ സ്ത്രീകള്‍ക്കൊപ്പമാണെന്ന് പറയാന്‍ ധൈര്യം കാണിക്കണം. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം എന്നും കസ്തൂരി മനോരമന്യൂസിനോട് പറഞ്ഞു. മോശം അനുഭവം മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. അതിനു ശേഷം മലയാളം സിനിമയിൽ അഭിനയിച്ചിട്ടില്ലെന്നും കസ്തൂരി വെളിപ്പെടുത്തി.
ചോദ്യങ്ങളുയരുമ്പോള്‍ സുരേഷ്ഗോപിയടക്കമുള്ളവര്‍ ദേഷ്യപ്പെടുന്നതിന് പകരം ഉത്തരം പറയണം. വീട്ടില്‍നിന്ന് വരുമ്പോള്‍ ഹേമ കമ്മിറ്റിയെപ്പറ്റി ചോദിക്കരുതെന്ന് എങ്ങനെ പറയാനാകും? വീട്ടില്‍നിന്ന് വരുമ്പോഴും അദ്ദേഹം കേന്ദ്രമന്ത്രി അല്ലെയെന്നും കസ്തൂരി ചോദ്യമുയര്‍ത്തി.