ലൈംഗിക പീഡന ആരോപണം നേരിടുന്ന എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശ പ്രകാരം കുറ്റക്കാർക്ക് എതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. അതിനിടെയാണ് നടന്‍ ഹരീഷ് പേരടി സ്വയം ട്രോളി പോസ്റ്റിട്ടിരിക്കുന്നത്. സ്വന്തം ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് അതിന് ‘മുകേഷ് വിഷയത്തിൽ "ഇറങ്ങി പോടാ M@aa ’എന്ന് ഉറക്കെ പറയാതെ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി..കഷ്ടം ’ എന്നാണ് താരം ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്തുനടപടിയെടുക്കുമെന്ന് അറിയാനാണ് പൊതുസമൂഹം കാത്തിരിക്കുന്നതെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. വേട്ടക്കാരുടെ തലകള്‍ എണ്ണിയെണ്ണി പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞ താരം, പണ്ട് നടന്‍ തിലകന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ് റിപ്പോര്‍ട്ടെന്നും ചൂണ്ടിക്കാട്ടി.