കരിയറിലെ ആദ്യ തമിഴ് സിനിമയിലേക്ക് രാജകീയമായി ചുവടുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ‘കൂലി’യിലാണ് സൗബിന്‍ വേഷമിടുന്നത്. താരം തന്നെയാണ് ഈ വാര്‍ത്ത പങ്കിട്ടത്. ദയാല്‍ എന്നാണ് സൗബിന്‍റെ കഥാപാത്രത്തിന്‍റെ പേര്.
ഒരു പക്കാ മാസ് ആക്‌ഷന്‍ ചിത്രമാണ് കൂലി. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലക സംഘത്തിന്‍റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്.
ലോകേഷിന്‍റെ മുന്‍ സിനിമകള്‍ മയക്കുമരുന്ന് സംഘങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്. സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമിക്കുന്ന തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും ഇത്. അനിരുദ്ധ് ചിത്രത്തിന് സംഗീതമൊരുക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്‌ഷൻ അൻപറിവ്.