TOPICS COVERED

ദിലീപിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പവി കെയര്‍ടേക്കര്‍ ’ ഒടിടി റിലീസായി സെപ്റ്റംബർ ആറിന്  മനോരമ മാക്‌സിൽ. കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തിയ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിച്ച ചിത്രമായിരുന്നു.

ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റേതാണ്. ഛായാഗ്രഹകൻ സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, സംഗീതം മിഥുൻ മുകുന്ദൻ, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ

ENGLISH SUMMARY:

‘Pavi Caretaker’ OTT release: Dileep’s comedy-drama to start streaming on this date