സംവിധായകനും തിരക്കഥാകൃത്തുമായ മോഹന് ആരദാഞ്ജലികള്‍ അര്‍പ്പിച്ച് മഞ്ജു വാര്യര്‍. സിനിമാ ലോകത്തേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്ന പ്രിയ ഗുരുനാഥന് വിട എന്ന് കുറിച്ചുകൊണ്ട് വൈകാരികമായ കുറിപ്പ് മഞ്ജു വാര്യര്‍ പങ്കുവച്ചു. മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന സിനിമയാണ് മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രം.
മഞ്ജു വാര്യര്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'സാക്ഷ്യമാണ് എൻ്റെ അഭിനയജീവിതത്തിൻ്റെ ആദ്യ അധ്യായം. അതിൻ്റെ സംവിധായകനായ മോഹൻ സാറായിരുന്നു ആദ്യ ഗുരുനാഥൻ. മലയാളത്തിലെ മധ്യവർത്തി സിനിമകളുടെ മുൻനിരക്കാരിൽ ഒരാളായ അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ പിൽക്കാലത്ത് വഴികാട്ടിയായി. മോഹനമായ കുറേ സിനിമകളുടെ ഓർമ്മകൾ ബാക്കിയാക്കി വിടവാങ്ങുന്ന പ്രിയ ഗുരുനാഥന് വിട' എന്നാണ് മഞ്ജു വാര്യര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. ആര്‍ട്ട്, കൊമേഴ്സ്യല്‍ സിനിമകളുടെ അതിര്‍വരമ്പുകളെ ഇല്ലാതാക്കിയ ഇരുപതിലേറെ ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തം ഇടം നേടിയ ആളായിരുന്നു മോഹന്‍. രണ്ടു പെണ്‍കുട്ടി'കളാണ് ആദ്യ സിനിമ. വിടപറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, മുഖം, ഇടവേള, ഇസബെല്ല, പക്ഷേ, ഇളക്കങ്ങള്‍ തുടങ്ങി ഇരുപത്തഞ്ചോളം സിനിമകള്‍ ചെയ്തു. നർത്തകിയും അഭിനേത്രിയുമായ അനുപമയാണ് ഭാര്യ.