ഫോട്ടോ: ഇന്‍സ്റ്റഗ്രാം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നടി ശ്രുതി രജനികാന്തിന്റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. സിനിമയിലൂടേയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയെ കുറിച്ച് പ്രതികരിച്ച് എത്തുകയാണ് നടി.
വൈറല്‍ റീലില്‍ കണ്ടതിന് സമാനമായൊരു കാര്യം ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഇതോടെ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആ നടി ഞാനാണോ എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. ആ നടി ഞാനല്ല. സിനിമയില്‍ അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. അത്തരം വിട്ടുവീഴ്ച മകള്‍ ചെയ്യുന്നതില്‍ തെറ്റില്ല എന്ന് ചിന്തിക്കുന്ന അമ്മമാരുമുണ്ട് എന്ന് നടി മൊഴി നല്‍കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഞാന്‍ പറഞ്ഞതും ഈ പറഞ്ഞതും രണ്ടും രണ്ടാണ്, ശ്രുതി തന്റെ യുട്യൂബ് ചാനലില്‍ പറയുന്നു.
ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തത് ഞാനല്ല. ഒരു അഭിമുഖത്തില്‍ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. നിങ്ങളിനി എത്ര ഇല്ലെന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണ്. കൂടെ കിടന്നാലെ അവസരം കിട്ടു, ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും. അത് കണ്ടില്ലെന്ന് വെച്ചാല്‍ മതി എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. എനിക്ക് പേഴ്സണലി അറിയാവുന്ന സംഭവത്തെ കുറിച്ചാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്, ശ്രുതി പറയുന്നു.