‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടെന്ന് നടന്‍ ഷമ്മി തിലകന്‍. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം, ഇല്ലെങ്കില്‍ ഉടയ്ക്കണമെന്നും ഷമ്മി. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്നും ഷമ്മി തിലകന്‍ പറയുന്നു. രഞ്ജിത്ത് വിഷയത്തിലായിരുന്നു ഷമ്മി തിലകന്‍റെ പ്രതികരണം. അച്ഛന്റെ ആത്മാവ് ഇവിടെത്തന്നെയുണ്ട്, അദ്ദേഹം അനുഭവിച്ചതും ഇവിടെയുണ്ട്. ഈ ചുഴലിക്കാറ്റ് ഇങ്ങനെ പലരെയും എടുത്തുകൊണ്ടുപോകുമെന്നും ഷമ്മി തിലകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേ സമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.