സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ അനുകൂലിച്ച് സംവിധായകന്‍ ഷാജി കൈലാസ്. രഞ്ജിത്ത് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവന്‍ ആ ടൈപ്പല്ലെന്നും ഷാജി കൈലാസ് പറയുന്നു. പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ഒരു സ്വകാര്യ ചാനലിനോട് ഷാജി കൈലാസ് നിലപാട് വ്യക്തമാക്കിയത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിക്കുന്നു.
അതേ സമയംഇപ്പോൾ ഇങ്ങനെയൊരു വിവാദം ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണെന്നും. ഇവിടെ ഞാൻ ഇരയും അവർ വേട്ടക്കാരനുമാണ്. അവർ നിയമപരമായി നീങ്ങിയാൽ, ഞാൻ ആ വഴിക്കുതന്നെ അതിനെ നേരിടുമെന്നും രഞ്ജിത്ത് പറഞ്ഞു.