siddique-chekuthan

TOPICS COVERED

നടിയുടെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് അടുപ്പമുള്ളവരെ അറിയിച്ചു. നിലവിൽ ഊട്ടിയിലാണ് സിദ്ദിഖ്. അതേ സമയം സിദ്ദിഖിനെ അമ്മ വിലക്കുന്നില്ലെന്നും ഇനിയും അഭിനയിപ്പിക്കുന്നത് ശരിയല്ലെന്നും ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ്. മോഹൻലാലിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ സിദ്ദിഖിന്റെ പരാതിയിൽ ചെകുത്താനെ പൊലീസ്  കസ്റ്റഡിയിലെടുത്തിരുന്നു. സിനിമാലോകത്ത് നിന്ന് സിദ്ദിഖിനെ അമ്മ വിലക്കണമെന്നും ഒരുപാട് പേരെ വിലക്കിയിട്ടുള്ള സംഘടനയല്ലെന്നും ചെകുത്താന്‍ ചോദിക്കുന്നു.