രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പാലേരി മാണിക്യം സിനിമ വീണ്ടും തീയറ്ററിലെത്തുന്നു. ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത് മോശമായി പെരുമാറി എന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ വിവാദം കത്തുമ്പോഴാണ് സിനിമ വീണ്ടും തീയറ്ററിലെത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. സിനിമയുടെ ട്രെയിലര്‍ ഇന്ന് രാത്രി ഏഴ് മണിക്ക് പുറത്തുവിടും.
2009ലാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാകത്തിന്റെ കഥ തീയറ്ററിലെത്തുന്നത്. ടി.പി.രാജീവന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. മമ്മൂട്ടി, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിവിമ 2009ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡും നേടി. എന്നാണ് പാലേരി മാണിക്യത്തിന്റെ റീ റിലീസ് തിയതി എന്ന് പ്രഖ്യാപിച്ചിട്ടില്ല.
അതിനിടെ രഞ്ജിത് മോശമായി പെരുമാറി എന്ന നടിയുടെ വെളിപ്പെടുത്തലില്‍ വിവാദം കത്തുകയാണ്. രഞ്ജിത്തിനെ സംരക്ഷിച്ചാണ് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രതികരണം വന്നത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും ഊഹാപോഹത്തിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിനോട് സംസ്ഥാന വനിതാ കമ്മിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.