അനുമതി വാങ്ങാതെ ഇനി 'കൊടുമണ്‍ പോറ്റി'യെ ഒരുവേദിയിലും അവതരിപ്പിക്കാനാവില്ല. ഭ്രമയുഗം സിനിമയുടെ സംഗീതം, സംഭാഷണങ്ങള്‍, കഥാപാത്രം, കഥാപാത്രങ്ങളുടെ പേരുകള്‍ എന്നിവയ്ക്ക് കോപ്പിറൈറ്റുമായി നിര്‍മാതാക്കളായ നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസ്. അനുമതി വാങ്ങാതെ ഭ്രമയുഗം സിനിമയിലെ ഒരു ഘടകവും ഉപയോഗിക്കരുത് എന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.
സിനിമയിലെ ഗാനങ്ങള്‍, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ വാണിജ്യ ആവശ്യത്തിനായി ഉപയോഗിച്ചാല്‍ നിയമപരമായി നേരിടും എന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. അനുമതി വാങ്ങുന്നതിനായി info@nightshift.studios.in എന്ന മെയിലില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും നിര്‍മാതാക്കള്‍ പറയുന്നു.
സ്റ്റേജ് പ്രോഗ്രാമുകള്‍, പൊതു, സ്വകാര്യ ഇവന്‍റുകള്‍, സ്കിറ്റുകള്‍, ഗാനങ്ങളുടെ കവര്‍ പതിപ്പുകള്‍ എന്നിവ ചെയ്യണം എങ്കില്‍ അനുമതിയോ ലൈസന്‍സോ വാങ്ങണം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്