മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് നടൻ ഷമ്മി തിലകൻ. ഹേമ കമ്മിറ്റി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 15 പേരെന്ന് വ്യക്തമാക്കിയതാണ്. ആരൊക്കെയാണെന്നത് അവരുടെ ഉള്ളിലുള്ള കാര്യമാണെന്നും ഷമ്മി പറഞ്ഞു. പവർ ഗ്രൂപ്പിനെ പറ്റി പറയുന്ന ആദ്യത്തെ ആളല്ല ഹേമ കമ്മിറ്റിയെന്നും വിനയന്‍റെ വിധിയില്‍ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഇവരിൽ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു. അവരുടെ പേരും ജാതവും അടക്കം പുറത്ത് വന്നിട്ടുണ്ടെന്നും ഷമ്മി.
മൗനം വിദ്വാന് ഭൂഷണം എന്നത് പോലെയാണ് ചിലർ കരുതുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു. ആരോപണ വിധേയരോട് സർക്കാറിന്
മൃദു സമീപനം ആണോ എന്ന ചോദ്യത്തിന് പല പേരും പുറത്ത് വരുരുതെന്നാണ് തോന്നുന്നത് എന്നായിരുന്നു പ്രതികരണം. 'ആരോപണ വിധേയർ ആരാണെന്ന് അറിയില്ല. പലതും പുറത്ത് കേൾക്കുമ്പോൾ ചിലരുടെ പേര് കേൾക്കുമ്പോൾ മൃദു സമീപനമാണെന്ന് തോന്നുന്നു. അത് ഇതിന് മുൻപും പലകാര്യങ്ങളിലും അത് ഉണ്ടായിട്ടുണ്ടല്ലോ' ഷമ്മി തിലകൻ പറഞ്ഞു.
ആ പേരുകളെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിട്ട് തല്ലാനാണോ എന്നായിരുന്നു മറുചോദ്യം. 'ഇനി എന്നെ പിടിച്ച് തല്ലാനോ. വണ്ടിയില്‍ അടിച്ച് ഗുണ്ടായിസം കാണിക്കാനോ' എന്നും ഷമ്മി തിലകൻ ചോദിച്ചു. എന്‍റെ അച്ഛന് ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.