സഹോദരി സോണിയയ്ക്കുണ്ടായ ദുരനുഭവത്തിൽ അമ്മയിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്ന് ഷമ്മി തിലകൻ. ദുരനുഭവമുണ്ടായ കാര്യം 

എന്നോട് പറഞ്ഞിരുന്നില്ല. അവിടെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന് ഞാനറിറിഞ്ഞു. ആരാണ് എന്താണെന്ന് എനിക്ക് വ്യക്തമായില്ല. അവള്‍ (സോണിയ) എന്നോട് കാര്യം പറഞ്ഞില്ല. ഞാൻ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്' ഷമ്മി തിലകന്‍ പറഞ്ഞു. ഇക്കാര്യം നേരിട്ടല്ല 'തിലകന്‍റെ കുടുംബത്ത് കേറി കളിക്കുന്നുണ്ട്' എന്ന രീതിയിലാണ് അവതരിപ്പിച്ചതെന്നും ഷമ്മി തിലകൻ പറഞ്ഞു. 

അച്ഛനുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണെന്ന് പറഞ്ഞ് ഒരു പ്രമുഖന്‍ റൂമിലേക്ക് ചെല്ലാന്‍ വിളിച്ചെന്നായിരുന്നു തിലകന്റെ മകൾ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഉദ്ദേശ്യം മോശമായിരുന്നുവെന്ന് പിന്നീടുള്ള മെസേജുകളില്‍നിന്ന് മനസിലായി. തനിക്ക് സിനിമയില്‍ അവസരം വേണ്ടാത്തതിനാല്‍ അത് അവിടെ അവസാനിപ്പിച്ചു. തിലകന്‍റെ മരണശേഷമാണ് ഇത്തരം അനുഭവം ഉണ്ടായതെന്നും സോണിയ പറഞ്ഞു.

ENGLISH SUMMARY:

Shammi Thilakan give written compliant on harrasment against sisiter Sonia.