സിനിമമേഖലയില്‍ നിന്നും തനിക്ക് ഇതുവരെ മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് നടിയും അമ്മ സംഘടനയുടെ ഭാരവാഹിയുമായ ജോമോള്‍. താന്‍ എത്രകാലമായി സിനിമയിലുണ്ടെന്നും ഇന്നേവരെ ഒരാള്‍ പോലും മോശമായി സംസാരിക്കുകയോ കതകില്‍ വന്ന് തട്ടുകയോ കൂടെ സഹകരിച്ചാല്‍ മാത്രമേ അഭിനയിപ്പിക്കൂ എന്നൊന്നും പറഞ്ഞിട്ടില്ലെന്നും ജോമോള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പ്രമുഖനടിയെ സിനിമ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. എനിക്കും അവാര്‍ഡ് കിട്ടിയിട്ടുള്ളതാണ്. ഒരു സംവിധായകന്‍റേയോ എഴുത്തുകാരന്‍റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാന്‍ പറ്റില്ല. അതില്‍ നമുക്ക് ഇടപെടാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പരാതിയുള്ളവര്‍ക്ക് തങ്ങളുടെ പിന്തുണയുണ്ടെന്നും അവരോടൊപ്പം തന്നെയാണെന്നും ജോമോള്‍ പറഞ്ഞു.