krishna-kumar

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്​ണ കുമാര്‍. ഭാര്യ സിന്ധു കൃഷ്​ണയുടെ വ്ളോഗിനിടെയാണ് കൃഷ്​ണ കുമാറിന്‍റെ പരിഹാസം. മകള്‍ക്കൊപ്പം സോഫയിലിരുന്ന് വിഡിയോ എടുക്കന്ന സിന്ധുവിനോട് സംസാരിക്കുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റി സംസാരിച്ചത്. 'നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. നീ എന്‍റെ വാതിലിലൊന്നും മുട്ടിയേക്കല്ലേ, ഞാനവിടെ ഇരിക്കുമ്പോള്‍,' എന്നാണ് കൃഷ്​ണ കുമാര്‍ പറ​ഞ്ഞു. 

ഇത് കേള്‍ക്കുമ്പോള്‍ തനിക്ക് ഒന്നും മനസിലായില്ലെന്നും എന്നാലും താന്‍ ചിരിക്കുമെന്നുമാണ് മകളായ ദിയ കൃഷ്​ണ പറയുന്നത്. അധികം ഒന്നും അറിയണ്ടെന്ന് കൃഷ്​ണ കുമാറും പറയുന്നുണ്ട്. സ്​ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതിനെ പറ്റിയും സ്​ത്രീശാക്തീകരണത്തെ പറ്റിയും സംസാരിക്കുന്നതിനിടക്കാണ് കൃഷ്​ണകുമാറിന്‍റെ പരാമര്‍ശം. 

വിഡിയോ പുറത്ത് വന്നതിന് പിന്നാലെ കൃഷ്​ണ കുമാറിനെതിരെ വിമര്‍ശനം കടുത്തു. നാല് പെണ്‍മക്കളുടെ പിതാവായ താങ്കള്‍ ഇങ്ങനെ പറയാമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പെണ്‍മക്കളുടെ ശാക്തീകരണത്തില്‍ അഭിമാനിക്കുന്നതിനൊപ്പം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്താണെന്ന് കൂടി പറഞ്ഞുകൊടുക്കണമെന്നും കമന്‍റുകളുണ്ട്. 

ENGLISH SUMMARY:

Actor and BJP leader Krishna Kumar ridiculed the Hema committee report