hema-comitte-ranjini-01

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാരിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താക്കും  ജസ്റ്റീസ് എസ് മനുവും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.‌സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ രഞ്ജിനി കക്ഷിയല്ലായിരുന്നെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത് . ഹര്‍ജിക്കാരിക്ക് ഇന്നു തന്നെ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും അങ്ങിനെയെങ്കില്‍ മുന്നുമണിക്കു തന്നെ കേസ് പരിഗണിക്കാന്‍ നിര്‍ദേശം നല്‍കാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു . ഇതനുസരിച്ച് മൂന്നുമണിക്ക് മുമ്പായി അപ്പീല്‍ നല്‍കാനാണ് രഞ്ജിനിയുടെ അഭിഭാഷകന്‍റെ നീക്കം. 

എന്നാല്‍ ഹൈക്കോടതി  റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയാത്ത സാഹചര്യത്തില്‍ രണ്ടരയ്ക്ക് തന്നെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് സാംസ്കാരികവകുപ്പ് അറിയിച്ചു . വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്കായിരിക്കും റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭിക്കുക.  മനോരമ ന്യൂസും വിവരാവകാശ നിയമപ്രകാരം റിപ്പോട്ടിനായി അപേക്ഷിച്ചിട്ടുണ്ട് .

ഹര്ജിക്കാരിക്ക് സിംഗിള് ബെഞ്ചിനെ സമീപിക്കാം  നിയമനടപടി തുടരും ഹേമകമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടരുതെന്ന  ഹര്ജി സിംഗിള് ബെഞ്ചിന്റെലെ ഹര്ജിയില് രഞ്ജിനി കക്ഷയല്ലായിരുന്നു . ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ്  ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താക്ക്   ജസ്റ്റീസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തള്ളിയത് താന് േഹമ കമ്മിറ്റിയില് മൊഴി നല്കിയിരുന്നു രഹ്സ്യസ്വഭാവം കമ്മിറ്റി ഉറപ്പു നല്കിയിരുന്നു ,റിപ്പോര്ട്ടില് എമന്തൊക്കെപുറത്തുവിടുന്നു എന്ന് അറിയാനുള്ള അവകാശം തനിക്കുണ്ട് .

സിംഗിള് ബെഞ്ചില് ഹര്ജി നല്കാം ഇന്ന് തന്നെ ഹര്ജി നല്കിയാല് മൂന്നുമണിക്ക് അത് പരിഗണിക്കാന് നിര്ദേശം നല്കാമെന്നും കോടതി അറിയിച്ചിരുന്നു നിയമപോരാട്ടം തുടരുമെന്നാണ് കരുതുന്നത് രണ്ടരയ്ക്ക് റിപ്പോര്ട്ട് പുറത്തുവിടുമെന്നാണ് വാര്ത്തവരുന്നത് . റിപ്പോര്ട്ട് പുറത്തുവിടരുതെന്ന് നിര്ദേശം നല്കിയിട്ടില്ല . ആ സാഹചര്യത്തില് പുറത്തുവിടാതിരിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു എന്നാല് സര്്കകാര് റിപ്പോര്ട്ട് പുറത്തുവിടാത്തതില് പ്രതീക്ഷിക്കുന്നത് മൂന്നുമണിക്ക് ഹര്ജി പരിഗണിക്കുന്നതിന് മുന്പ് തന്നെ നല്കാമെന്ന് അറിയിച്ചിരിക്കുന്നത്  സര്ക്കാരിനോട് അഭിപ്രായം തേടിയിരുന്നു . ഈ വിഷയത്തെ വലിയ പ്രാധാന്യത്തോടെ കാണുന്നു . റിപ്പോര്ട്ട് പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തുവിടുന്നത് തടഞ്ഞത് ഹര്‍ജി തള്ളണമെന്നായിരുന്നു വിവരാവകാശ കമ്മിഷന് കോടതിയെ അറിയിച്ചത് . 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവായ സജിമോന്‍ പാറയിലാണ് നേരത്തെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത് .എന്നാല്‍ ഹര്‍ജിക്കാരന് റിപ്പോര്‍ട്ടുമായി ഒരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് അപ്പീല്‍ തള്ളിയത് . വിവരാവകാശ കമ്മിഷന്‍റെയും ഡബ്ലിയു സി സിയുടെയുമെല്ലാം വിശദമായ വാദം കേട്ടശേഷമായിരുന്നു സിംഗിള്‍ ബെഞ്ച് ഈ തീരുമാനമെടുത്തത് . എന്നാല്‍ ഹേമകമ്മിഷനില്‍ മൊഴി നല്‍കിയയാള്‍ എന്ന നിലയില്‍ രഞ്ജിനിയുടെ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് എടുക്കുന്ന തീരുമാനം നിര്‍ണായകമാകും

മൊഴിനല്‍കുന്നവരുടെ സ്വകാര്യത മാനിക്കുമെന്ന്  ജസ്റ്റീസ് ഹേമ ഉറപ്പു നല്‍കിയിരുന്നു എന്നാണ്  ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീലില്‍ രഞ്ജിനി ചൂണ്ടിക്കാട്ടിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാകും .മൊഴി നല്‍കിയവര്‍ക്കാര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ അതുമായി ബന്ധമില്ലാത്തവര്‍ക്കാണ് റിപ്പോര്‍ട്ട് ലഭിക്കുന്നതെന്നുമായിരുന്നു ഡിവിഷന്‍ ബെഞ്ചിലെ രഞ്ജിനിയുടെ വാദം. സ്വകാര്യത മാനിച്ച് ചില പേജുകള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് സാംസ്കാരിക വകുപ്പ് പുറത്തുവിടുന്നത്.

ENGLISH SUMMARY:

Hema Committee Report: High Court Rejects Actress Ranjini's Appeal