ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും മുമ്പ് അത് കാണണമെന്ന് നടി രഞ്ജിനി. അഞ്ചുവര്‍ഷം കാത്തിരുന്നല്ലോ. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാന്‍ അവകാശമുണ്ട്. വനിതാ കമ്മിഷനെങ്കിലും റിപ്പോര്‍ട്ട് കാണണമെന്ന് ആവശ്യപ്പെടുമെന്ന് വിചാരിച്ചു. എന്റെ വാദം കോടതി കേള്‍ക്കട്ടെ, കോടതി തീരുമാനിക്കട്ടെ. നേരത്തെ പരാതി നല്‍കിയ ആളെപ്പോലെയല്ല ഞാന്‍, എന്റെ മൊഴി എടുത്തിട്ടുണ്ട്. ഹര്‍ജി മറ്റാര്‍ക്കും വേണ്ടിയല്ലെന്നും രഞ്ജിനി മനോരമ ന്യൂസിനോട് പറഞ്ഞു.