mohanlal-award-movie

ദേശീയ  അവാര്‍ഡിന് പിന്നാലെ ജേതാക്കളെ പ്രശംസിച്ച് മോഹന്‍ലാല്‍. സമൂഹമാധ്യമത്തിലൂടെയാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചത് . ആട്ടം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു മോഹന്‍ലാല്‍. നിങ്ങൾ മലയാള സിനിമയ്ക്ക് അഭിമാനമാണെന്നും മോഹന്‍ലാല്‍ പറയുന്നു. 

ദേശീയചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ നേടി മലയാള ചിത്രം ആട്ടം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ആട്ടത്തിന്‍റെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയും മികച്ച എഡിറ്റിങ്ങിന് മഹേഷ് ഭുവനേന്ദും ആട്ടത്തിലൂടെ നേടി. കാന്താരയിലൂടെ ഋഷഭ് ഷെട്ടി മികച്ച നടനായി. നിത്യ മേനോനാണ് മികച്ച നടി, ചിത്രം തിരുച്ചിത്രമ്പലം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’യാണ് മികച്ച മലയാള സിനിമ. സൗദി വെള്ളക്കയിലെ ഗാനത്തിന് ബോംബെ ജയശ്രീയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ജയരാജിന്‍റെ കാഥികനിലെ സംഗീതത്തിന് സഞ്ജോയ് സനല്‍ ചൗധരിക്ക് പ്രത്യേക ജൂറി പരാമര്‍ശം.