manichitrathazhu-movie-rerelese

ആ തെക്കിനി വീണ്ടുമൊന്ന് തുറക്കുകയാണ് .  ചിലങ്ക  കാതിലേക്ക് ചിതറിവീഴുമ്പോള്‍  നെഞ്ചില്‍ ഭീതിയുടെ കിലുക്കം.  അതെ മണിച്ചിത്രത്താഴ് തുറന്ന്  നാഗവല്ലിയുടെ പുറപ്പാടിന് മൂന്ന് പതിറ്റാണ്ടിനിപ്പുറം ഒരിക്കല്‍കൂടി കാത്തിരിക്കുകയാണ് മലയാളി. 31 വര്‍ഷം മുമ്പത്തെ ഒരു ക്രിസ്മസ് കാലത്തേക്കാണ് മടക്കം . തിയേറ്ററുകളെ ത്രസിപ്പിച്ച മലയാളി അന്നോളം കാണാത്ത ആ സൈക്കോ ത്രില്ലര്‍ വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നു  ദൃശ്യശ്രവ്യ മികവോടെ . ശക്തമായ തിരക്കഥ, അഭിനയത്തികവിന്‍റെ പര്യായമാറിയ താരനിര. ആധുനിക ചലച്ചിത്രസങ്കേതികളുടെയൊന്നും പിന്‍ബലമൊന്നുമില്ലാതെ മലയാളിയുടെ മനിസിലേക്ക് കുടിയേറിയ ചലിച്ചിത്ര വിസ്മയം അതായിരുന്നു മണിച്ചിത്രത്താഴ് . ഫാസിലിന്‍റെ അനുഭവത്തികവില്‍ പിറന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ക്കും തുടര്‍ന്നിങ്ങോട്ട് ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ഒരു പാഠപുസ്തകമാണ് . ഫാസിന്‍റെ ആ മാജിക്  മണിച്ചിത്രത്താഴിട്ട് പൂട്ടിയ തെക്കിനി വീണ്ടും തുറക്കുകയാണ്. 

ENGLISH SUMMARY:

Biggest re-release of Malayalam! ‘Manichitrathazhu’ returns to theatres