mammootty-prithviraj-urvash

കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ ഇന്ന് പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയുടെ വിധിനിര്‍ണയം പൂര്‍ത്തിയായി. പുതുതലമുറ സംവിധായകരുടെ ചിത്രങ്ങള്‍ തമ്മിലാണ് വിവിധ അവാര്‍ഡുകള്‍ക്കായി കടുത്തമല്‍സരം. 

പൃഥിരാജ് നായകനായ ആടുജീവിതം, മമ്മൂട്ടിയുടെ കാതല്‍ ദ കോര്‍, പാര്‍വതീ തിരുവോത്ത് ഉര്‍വ്വശി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ച ഉള്ളൊഴുക്ക്, മഹാപ്രളയം പ്രമേയമാകുന്ന 2018 എവരിവണ്‍ ഈസ് എ ഹീറോ, കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ തുടങ്ങിയ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ  അവസാന പരിഗണനയില്‍ എത്തിയിട്ടുണ്ട്. 

പുരസ്കാരത്തിനായി സമര്‍പ്പിക്കപ്പെട്ട 160 ചിത്രങ്ങളില്‍ പകുതിയിലേറെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താത്തവയാണ്. ഇതില്‍ നിന്ന് അപ്രതീക്ഷിതമായി ചിലവ പുരസ്കാരനേട്ടത്തിലേക്ക് എത്താനും സാധ്യതയുണ്ട്.

ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള മൽസരത്തിൽ കുഞ്ചാക്കോ ബോബനും കന്നട താരം റിഷഭ് ഷെട്ടിയും ഒപ്പത്തിനൊപ്പം. 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ പ്രകടനമാണ് കു‍ഞ്ചാക്കോ ബോബനെ മല്‍സരത്തിന്‍റെ മുന്‍നിരയിലെത്തിച്ചത്.  കന്നഡ സൂപ്പർ താരം റിഷഭ് ഷെട്ടിയുടെ കാന്താരയിലെ കഥാപാത്രമാണ് കുഞ്ചോക്കോയ്ക്ക് വെല്ലുവിളി. 

 

കാന്താരയുടെസംവിധാവും റിഷഭ് ഷെട്ടിയാണ്.  മികച്ച സിനിമയ്ക്കുള്ള മല്‍സരത്തില്‍ ആട്ടവും മുന്‍നിരയിലുണ്ട്.  മൂന്നു മണിക്കാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. 2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.  നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രം പ്രാഥമിക ജൂറിക്കുമുന്നിലെത്തിയില്ലെന്നാണ് വിവരം.   വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം.  2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.

 

സായ് പല്ലവി പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രം ഗാർഗി, റൺബീർ കപൂർ - ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര, വിക്രം നായകനായ മഹാൻ, മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ, കെ.ജി.എഫ് - 2 തുടങ്ങിയവ വിവിധ വിഭാഗങ്ങളിലേക്ക് മൽസരിക്കുന്നു. വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.

ENGLISH SUMMARY:

Kerala and national film award announcement today