മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സൈബറിടത്താകെ ചര്‍ച്ച. 'തേടുന്നു' എന്ന അർത്ഥത്തിൽ 'ഇൻ സേർച്ച് ഓഫ്' എന്നാണ് ചിത്രത്തിന് കാപ്‌ഷൻ നൽകിയിരിക്കുന്നത്. 'പ്രായമാണോ തിരയുന്നത്? അതുമാത്രമാണല്ലോ നിങ്ങളിൽ ഇല്ലാത്തത്' എന്നാണ് നടൻ പ്രസന്ന കമന്റായി ചേർത്തിരിക്കുന്നത്. നിരവധി ആരാധകരും കമന്‍റുമായി രംഗത്ത് വരുന്നുണ്ട്.
ഈ ലുക്കില്‍ ഡീക്യൂ ഫാൻസ് അസ്വസ്ഥരാണെന്നും എന്താണ് ഈ ലുക്കിന്‍റെ രഹസ്യമെന്നും കമന്‍റുകളുണ്ട്. അതേ സമയം മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസര്‍ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും.