സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമുള്ള ദിവസങ്ങള്‍ നാഗചൈതന്യയ്ക്ക് എളുപ്പമല്ലായിരുന്നുവെന്ന് പിതാവും നടനുമായ നാഗാര്‍ജുന. ശോഭിത ധൂലിപാലയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം നാഗ ചൈതന്യ വളരെ സന്തോഷവാനാണ്. അവന്‍റെ സന്തോഷത്തില്‍ താനും ആനന്ദിക്കുന്നെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമുള്ള ദിവസങ്ങള്‍ നാഗചൈതന്യയ്ക്കോ ഞങ്ങളുടെ കുടുംബത്തിനോ എളുപ്പമല്ലായിരുന്നു. ഈ വേര്‍പിരിയല്‍ അവനെ വിഷാദത്തിലേക്ക് നയിച്ചു. എന്‍റെ കുട്ടി വിഷമമൊന്നും പുറത്തുകാണിച്ചില്ല. പക്ഷേ എനിക്കറിയാമായിരുന്നു അവന്‍റെ മനസ്. അവന്‍ വീണ്ടും ചിരിക്കുന്നത് കാണുമ്പോള്‍ സന്തോഷം. ശോഭിതയും ചൈതന്യയും നല്ല ജോഡികളാണ്. അവര്‍ പരസ്പരം അഗാധമായി സ്നേഹിക്കുന്നു’ നാഗാര്‍ജുന പറഞ്ഞു.
നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം 2021ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്. 2021 ല്‍ വിവാഹമോചിതരാകുകയും ചെയ്തു. പിന്നാലെ നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ഓഗസ്റ്റ് എട്ടിന് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നാഗാര്‍ജുനയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്