Mazhavil-Entertainment-Award-04

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2024 ഈ മാസം 20ന്. താരസംഘടന അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന ഷോയിൽ വൻ താരനിര പങ്കെടുക്കും. വരുമാനത്തിൽ നിന്ന് ഒരു വിഹിതം വയനാടിനു കൈമാറുമെന്ന് അമ്മ അറിയിച്ചു. 

 

 ഈ വർഷത്തെ മഴവിൽ എന്റർടൈൻമെന്റ് അവാർഡിന് പ്രത്യേകതകൾ ഏറെ. ആദ്യമായാണ്, അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി ഒരു ഷോ നടത്തുന്നത്. ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരധിവാസത്തിന് നീക്കി വെക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് അറിയിച്ചു. 

മുൻ വർഷങ്ങളിലെ പോലെ തന്നെ വിപുലമായ പരിപാടികളാണ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2024ഇൽ ഒരുക്കിയിട്ടുള്ളത്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ വലിയ താരനിര പരിപാടിയുടെ ഭാഗമാകും. ഓഗസ്റ്റ് 20ന് അങ്കമാലി അഡ്ലക്സ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മണി മുതലാണ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2024.

Mazhavil Entertainment Awards on 20th August 2024: