fahad-fassil-ranji-panicker

TOPICS COVERED

പതിനാറുവര്‍ഷത്തിന് ശേഷം വീണ്ടും സംവിധായകന്‍റെ കുപ്പായമണിയുന്ന രണ്‍ജി പണിക്കരുടെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍. പുതിയചിത്രം പ്രഖ്യാപിച്ചുള്ള വീഡിയോ പുറത്തിറങ്ങി. കത്തിയേന്തി ജീപ്പില്‍ പോകുന്ന നായകനാണ് വീഡിയോയിലുള്ളത് .  പുതിയ ചിത്രവും ആക്ഷന്‍ ത്രില്ലറാകുമോ  എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍

പുതിയ ചിത്രത്തിന്‍റെ പേര് നാളെ പുറത്തുവരും. ഗുഡ്​വില്‍ എന്‍റര്‍ടെയ്​ന്‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും രണ്‍ജി പണിക്കരുടേത് തന്നെ. ഫഹദ് ഫാസിലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് വിഡിയോ പുറത്തുവന്നത്. മുജീബ് മജീദാണ് ചിത്രത്തിന്‍റെ സംഗീതം. മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മലയാളത്തിന്‍റെ ആക്ഷന്‍ തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ക്കൊപ്പം ഫഹദ് ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്​ത ആവേശമാണ് ഫഹദ് ഫാസില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. ദി കിങ് ആന്‍ഡ് ദി കമ്മീഷണറാണ് ഒടുവില്‍ രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒടുവില്‍ പുറത്തുവന്ന ചിത്രം. 

ENGLISH SUMMARY:

Ranji Panicker's film will star Fahadh Faasil