Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

ലോക സിനിമകളെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി കടമക്കുടി. മറുശബ്ദങ്ങളെന്ന പേരില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്‍റെ ആദ്യപതിപ്പിന് നാളെ തിരിതെളിയും. ഓഗസ്റ്റ് 9 മുതല്‍ 11 വരെ കടമക്കുടി വൊക്കേഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ് രാജ്യന്തര ചലച്ചിത്രോല്‍സവത്തിന് വേദിയാകുന്നത്. കടമക്കുടി ദ്വീപിന്‍റെ ടൂറിസം സാധ്യതകളെയും രാജ്യന്തര തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് ലക്ഷ്യം. മണിപ്പൂര്‍ എം.പിയും ചലച്ചിത്രകാരനുമായ ഡോക്ടര്‍ ബിമോല്‍ അകോയ്ജം ചലച്ചിത്രോല്‍സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്ന് ദിവസം നീളുന്ന പരിപാടികളോടെയാകും ചലച്ചിത്രോല്‍സവത്തിന്‍റെ സമാപനം. മലയാള ചിത്രങ്ങള്‍ക്ക് പുറമേ ഹിന്ദി, ഇംഗ്ലീഷ്, ഇറാനിയന്‍, റഷ്യന്‍, ഇറ്റാലിയന്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ടാകും.  

 

ഗ്രാമകം എന്നപേരില്‍ അടുത്ത ഏപ്രില്‍ വരെ നീളുന്ന ആഘോഷങ്ങളുടെ തുടക്കമാണ് കടമക്കുടി രാജ്യന്തര ചലച്ചിത്രോല്‍സവം. 

ENGLISH SUMMARY:

first edition of the international film festival will kick off tomorrow