സോഷ്യല്‍ മീഡിയയില്‍ സെലിബ്രേറ്റികള്‍ക്ക് ആരാധകരും വെറുക്കുന്നവരുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ ആളുകള്‍ക്കും കേള്‍ക്കേണ്ടി വരുന്നത് മോശം കമന്‍റുകളാണ്. എന്നാല്‍ ജാൻവി കപൂറിന്‍റെ കാര്യത്തില്‍ ഇത് അല്‍പ്പം വ്യത്യസ്തമാണ്. ജാന്‍വിയെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങളുണ്ട്.
എന്നാല്‍ ജാന്‍വി പണം കൊടുത്ത് പി.ആര്‍ വര്‍ക്ക് ചെയ്യിക്കുകയാണെന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങളോട് ജാന്‍വി പ്രതികരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്നെ അഭിനന്ദിക്കാനായി ആളുകൾക്ക് പണം നൽകാൻ മാത്രം തന്‍റെ കയ്യില്‍ പണമില്ലെന്നാണ് താരം പ്രതികരിച്ചത്. തനിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ ലഭിക്കുമ്പോഴെല്ലാം ആളുകൾ അത് പിആർ സൃഷ്ടിയായി തള്ളിക്കളയുന്നുവെന്നും ജാന്‍വി പറഞ്ഞു.
മുന്‍പ് ധർമ്മ പ്രൊഡക്ഷൻസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ കരൺ ജോഹറുമായി നടത്തിയ അഭിമുഖത്തില്‍ ട്രോള്‍ ചെയ്യപ്പെടുന്നത് ഒരു പ്രിവിലേജ്ഡ് പ്രോബ്ലം ആണെന്ന് ജാൻവി കപൂർ പറഞ്ഞിരുന്നു. ഈ വർഷം ഒക്ടോബർ 10 ന് പുറത്തിറങ്ങാനിരിക്കുന്ന ദേവരയിലൂടെയാണ് ജാൻവി ദക്ഷിണ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുധാൻഷു സാരിയ സംവിധാനം ചെയ്യുന്ന ഉലജ് ആണ് ജാൻവി കപൂറിന്‍റെ വരാനിരിക്കുന്ന ചിത്രം.