കോഴിക്കോടിന്‍റെ ഹൃദയത്തില്‍ തെളിനീരായി ഒഴുകിയ കല്ലായ് പുഴ അഭ്രപാളികളിലും ഒരു ക്യാന്‍വാസ് ചിത്രം പോലെ അഴകുള്ളതായിരുന്നു. അതിന്റ ഓളങ്ങളില്‍ പിറന്നതാകട്ടെ നിരവധി ഗാനങ്ങളും. നിലവില്‍ ജീവശ്വാസത്തിനായി കല്ലായ് കേഴുമ്പോള്‍ നെഞ്ച് പിടയുന്നത്, പുഴയെ നോക്കി പാടിയ കൈതപ്രം ഉള്‍പ്പെടെയുള്ളവര്‍ക്കൂടിയാണ്.