TOPICS COVERED

നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് നടന്റെ പേര് നൽകി ദുബായിലെ വാട്ടർ ടൂറിസം കമ്പനി. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണ് പേരുമാറ്റം.

ഏത് തിരിച്ചടിയേയും ചെറുപുഞ്ചിരിയോടെ നേരിടുന്ന നടൻ ആസിഫ് അലിക്ക് കയ്യടിക്കുകയാണ് ഏതാനും ദിവസങ്ങളായി പൊതുസമൂഹം. അതിനൊപ്പം ചേർന്നാണ് ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനിയുടെ ഈ ആദരം.  ആഡംബര നൗകയിൽ നടന്റെ പേര് പതിച്ചുകഴിഞ്ഞു. വൈകാതെ റജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റും.

എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. സംരംഭകർ പത്തനംതിട്ട സ്വദേശികൾ ആയതിനാൽ ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേരു നൽകിയത്.

ENGLISH SUMMARY:

Dubai's Water Tourism Company has named a luxury yacht after actor Asif Ali in support