എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ദിലീപിനെ അഭിനന്ദിച്ച് ദിലീപും കാവ്യാമാധവനും. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.
ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്ത ചിത്രം ഉള്‍പ്പെടെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സ്വപ്ന സാക്ഷാത്കാരം എന്ന അടിക്കുറിപ്പോടെയാണ് ദിലീപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവൻ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു ‘‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നിന്റെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങൾക്ക് അഭിമാനം തോന്നുന്നു.’’എന്ന അടിക്കുറിപ്പോടെയാണ് കാവ്യാ മാധവന്‍ മീനാക്ഷിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.