സൈബർ ആക്രമണത്തിന് വിധേയരാകുന്നവരുടെ അവസ്ഥ താനും അനുഭവിച്ചിട്ടുണ്ടെന്ന് നടൻ ആസിഫ് അലി. അതുകൊണ്ട് രമേഷ് നാരായണന്റെ സാഹചര്യം എളുപ്പത്തിൽ മനസിലാക്കാനായി.
സമൂഹത്തിൽ ജാതിയും മതവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സജീവമാണെന്നും ആസിഫ് അലി. സോഷ്യൽ മീഡിയയിൽ ഇത് പ്രകടമാണെന്നും നടൻ പറഞ്ഞു. വിവാദങ്ങൾക്ക് ശേഷം നൽകിയ ആദ്യ അഭിമുഖം, മനോരമ ന്യൂസ് നേരെചൊവ്വേയിലാണ് ആസിഫിന്റെ പ്രതികരണം.