നടന്‍ ആസിഫ് അലിയെ താന്‍ അപമാനിച്ചെന്ന വാദം തെറ്റിദ്ധാരണ മൂലമെന്നും മാപ്പുചോദിക്കുന്നുവെന്നും സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ മനോരമ ന്യൂസിനോട്. ആസിഫ് അലിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്ന് രമേഷ് നാരായണ്‍ പറഞ്ഞു. വേദിയില്‍ സംവിധായകന്‍ ജയരാജ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. ജയരാജ് വരുമ്പോഴേക്ക് ആസിഫ് മടങ്ങി, അത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ആസിഫിനെ വിളിക്കാന്‍ ശ്രമിച്ചു, ഫോണെടുത്തില്ല. ജയരാജ് വിളിച്ചിരുന്നു. പരിപാടിയില്‍ തന്നെ ക്ഷണിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും രമേഷ് നാരായണ്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.