നടൻ ആസിഫ് അലിക്ക് പിന്തുണയുമായി നാദിർഷ. ‘സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം’ എന്നായിരുന്നു നാദിർഷ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. നിരവധിയാളുകളാണ് നാദിർഷയുടെ പോസ്റ്റിന് പിന്തുണയുമായി രംഗത്ത് എത്തിയത്.

എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിലാണ് നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചത്.ട്രെയിലർ ലോഞ്ചിനെത്തിയ മുഴുവൻ അതിഥികളും നോക്കിനിൽക്കെയായിരുന്നു രമേശ് നാരായണന്റെ ഈ പെരുമാറ്റം.  അതേ സമയം നടന്‍ ആസിഫ് അലിയെ താന്‍ അപമാനിച്ചെന്ന വാദം തെറ്റിദ്ധാരണ മൂലമെന്നും മാപ്പുചോദിക്കുന്നുവെന്നും സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആസിഫ് അലിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്ന് രമേഷ് നാരായണ്‍ പറഞ്ഞു.